12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിലായതായി റിപ്പോർട്ട്. 

കൊച്ചി: എറണാകുളം ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിലായതായി റിപ്പോർട്ട്. ഇവരെ എക്സൈസ് സ്പെഷൽ സ്വാഡാണ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്.  

Exit mobile version