ഹോങ്കോങിനെ തകർത്ത് ഇന്ത്യ ആധികാരികമായി ഏഷ്യൻ കപ്പിൽ

കൊൽക്കത്ത : എഎഫ്സി ഏഷ്യൽ കപ്പ് 2023ലേക്ക് ആധികാരികമായി യോഗ്യത നേടി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ സംഘത്തിന്റെ ഏഷ്യൻ കപ്പ് പ്രവേശനം. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഇന്ത്യ എഎഫ്സി കപ്പ് യോഗ്യത നേടുന്നത്. 

ഇന്ന് ജൂൺ 14ന് നടന്ന മറ്റൊരു മത്സരത്തിൽ ഫിലിപ്പിൻസിനെ പലസ്തീൻ തകർത്തോടെ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത. ഇന്ത്യക്കായി ആദ്യപകുതിയിൽ അൻവർ അലിയും സുനിൽ ഛേത്രിയും ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ അവസാനം മൻവീർ സിങ്ങും ഇഷാൻ പണ്ഡിതയുമാണ് മറ്റ് രണ്ട് ഗോൾ കണ്ടെത്തിയത്. 

Exit mobile version