ഹരിയാനയിലെ വിവിധ ​ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച 19 പേര്‍ മരിച്ചു

ചണ്ഡീ​ഗഡ്  : ഹരിയാനയിലെ വിവിധ ​ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച 19 പേര്‍ മരിച്ചു. യമുന ന​ഗറിലെ മന്ദേബാരി, പഞ്ചേടോ കാ മര്‍ജ, ഫൂസ്​ഗഡ്, സാരന്‍ ​ഗ്രാമങ്ങളിലും അമ്പാല ജില്ലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി. കോണ്‍​ഗ്രസ്, ജന നായക് ജനതാ പാര്‍ടി നേതാക്കളുടെ മക്കളടക്കം അറസ്‌റ്റിലായതായാണ്‌ വിവരം. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. ഒഴിഞ്ഞുകിടന്ന ഫാക്ടറിയില്‍നിന്ന് 200 പെട്ടി വ്യാജമദ്യം അമ്പാല പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികള്‍ വ്യാഴാഴ്ച അമ്പാലയില്‍ മരിച്ചിരുന്നു.

Exit mobile version