ഹരിദാസൻ വധക്കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ എട്ട്‌ പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തള്ളി. ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരായ കോടിയേരി പുന്നോലിലെ കെ വി വിമിൻ, ദേവികൃപയിൽ അമൽ മനോഹരൻ, ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ സി കെ അർജുൻ, ചാലിക്കണ്ടി വീട്ടിൽ ദീപക്‌ സദാനന്ദൻ, സോപാനത്തിൽ കെ അഭിമന്യു, പന്തക്കൽ വയലിൽപീടിക ശിവഗംഗയിൽ പി കെ ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌ അശോക്‌ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌.

Exit mobile version