സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് പാകിസ്താന് ഇനി ഒരേയൊരു മത്സരം 

സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് പാകിസ്താന് ഇനി ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന്‍ 4 മത്സരങ്ങളില്‍ വിജയിക്കുകയും 4 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ നല്ല മാര്‍ജിനില്‍വേണം വിജയിക്കാന്‍. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്താന് 10 പോയിന്റുകളാകും . നിലവില്‍ 9 മത്സരങ്ങളില്‍ 5 വിജയങ്ങള്‍ നേടിയ ന്യൂസിലന്‍ഡ് 10 പോയിന്റുമായി 5-ാം സ്ഥാനത്തുണ്ട്. +0.743 എന്ന റണ്‍ കീവീസിന്റെ റണ്‍ റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്താന് (+0.036) ഇംഗ്ലണ്ടിനെ തറപറ്റിച്ചേ മതിയാകൂ. ആദ്യം ബാറ്റ് ചെയ്താല്‍ 287 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കണം. ചേസിംഗാണെങ്കില്‍ 284 പന്ത് ബാക്കി നിര്‍ത്തി വേണം വിജയിക്കാന്‍. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പാകിസ്താന് ഇനി സെമി ഫൈനല്‍ സാധ്യതയുള്ളൂ. 

Exit mobile version