സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല:വി.ഡി. സതീശൻ

തൃക്കാക്കരയിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യു.ഡി.എഫിനും കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ നടപ്പാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്‌ കൊണ്ട് വരും. നടപ്പാക്കാത്ത കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിക്കുന്നത്. സില്‍വര്‍ ലൈന്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെ പ്രതിപക്ഷം എതിര്‍ക്കും. അതേസമയം ജനകീയ പദ്ധതികളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കും. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതില്‍ നിന്നും പിന്‍മാറാന്‍ തയാറാകണം. എല്ലാ വര്‍ഗീയ ശക്തികളെയും ഒരു പോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടാകണം. വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പിക്കാന്‍ യു.ഡി.എഫ് മുന്‍നിരയിലുണ്ടാകും. 

Exit mobile version