സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി

സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി. വ്യാഴം അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസമാണ്‌ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ നിരോധനം. ഇൻബോർഡ്‌ വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും ഉപരിതല മത്സ്യബന്ധനത്തിന്‌ അനുമതിയുണ്ട്‌. കടലിൽപോയ ബോട്ടുകൾ വ്യാഴം പകലും രാത്രിയുമായി തിരികെയെത്തി. ഇവ നീണ്ടകര പാലത്തിന്റെ കിഴക്കുവശം അഷ്‌ടമുടിക്കായൽ തീരത്തേക്ക്‌ മാറ്റി പാലത്തിന്റെ സ്‌പാനുകൾ ചങ്ങല ഉപയോഗിച്ച്‌ ബന്ധിച്ചു. ഇതര സംസ്ഥാന ബോട്ടുകൾ നേരത്തെ തീരം വിട്ടിരുന്നു.

Exit mobile version