തിരുവനന്തപുരം : വിദ്യാലയങ്ങളിലെ വിനോദയാത്രകൾ രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയിറക്കിയ മാനദണ്ഡങ്ങളിലെ പ്രധാന നിർദ്ദേശമാണിത്. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരെ മാത്രമേ വിദ്യാലയങ്ങളിലെ വിനോദയാത്രക്ക് ഉപയോഗിക്കാവൂ. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ വിവരങ്ങൾ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകൻ കൺവീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പുതുക്കിയ നിർദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിദ്യാലയങ്ങളിലെ വിനോദയാത്ര: രാത്രി യാത്ര പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം
-
by Infynith - 111
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago