വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട

Hard drugs on dark table. Drug syringe and cooked heroin

വയനാട് തലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിലായി. പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടിടത്തായാണ് അഞ്ച് പേർ മയക്കുമരുന്നുമായി പിടിയിലായത്. തലപ്പുഴ എസ്ഐ രാംകുമാറും സം​ഘവുമാണ് പരിശോധന നടത്തിയത്. വരയാൽ ഭാ​ഗത്ത് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version