ന്യൂ ഡൽഹി : ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ. അതേസമയം ഇന്നത്തെ മത്സരം സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ലോകകപ്പ് സംഘാടകരുമായ ബിസിസിഐയും. രാജ്യതലസ്ഥാനമായ ഡൽഹിയിലെ അതിരൂക്ഷമായ വായുമലിനീകരണമാണ് ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിന്റെ വെല്ലുവിളി. നിലവിലെ സ്ഥിതിയിൽ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത. നിലവിൽ ഡൽഹിയിലെ വായുമലിനീകരണ തോത് അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരു ടീമുകളുടെ താരങ്ങൾ മാസ്ക് അണിഞ്ഞാണ് പരിശീലനങ്ങൾക്കിറങ്ങിയത്. ടീമുകൾ നേരത്തെ തന്നെ പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിനായി പ്രമുഖ പൾമോണജിസ്റ്റ് ഡോക്ടറായ റൺദീപ് ഗുലേറിയെ ബിസിസിഐ സമീപിക്കുകയും ചെയ്തിരുന്നു.
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ.
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago