മുഴപ്പിലങ്ങാട്‌ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി


മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  വിജയിച്ചു. എൽഡിഎഫിന്‌  457 വോട്ടും യു ഡി എഫിന്‌ 420വോട്ടും കിട്ടി.

മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.  നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്.  പി പി ബിന്ദു (യുഡിഎഫ്‌),  സി രൂപ (ബിജെപി) എന്നിവരായിരുന്നു  മറ്റുസ്ഥാനാർഥികൾ.  

Exit mobile version