മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായം

നടനും നിർമാതാവുമായ വിജയ്‌ ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ സിനിമ സംഘടനകൾ മൗനം പാലിക്കുന്നുവെന്ന്‌  വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടീവ്‌ (ഡബ്ല്യുസിസി). മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായമാണ്‌. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിൽനിന്ന്‌: മലയാള സിനിമയിൽ സ്വാധീനമുള്ള  പ്രബലനായ വിജയ്‌ ബാബുവിന്റെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇൻഡസ്ട്രിയിലെ ആരും ഒന്നും പറയാൻ തയ്യാറാകുന്നില്ല. ഈ നിശബ്ദതയാണ്‌ സ്ത്രീകൾക്കുനേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാകുന്നത്. വിധി വരുന്നതുവരെ എല്ലാ സിനിമ സംഘടനകളിലെയും വിജയ്‌ ബാബുവിന്റെ അംഗത്വം സസ്‌പെൻഡ് ചെയ്യണം. 

Exit mobile version