ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തു

തിരുവള്ളൂർ കാഞ്ഞിരാട്ട് തറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തു. കുയ്യാലിൽ മീത്തൽ ഗോപാലൻ (64), ഭാര്യ ലീല (55) എന്നിവരാണ് മരിച്ചത്.  ഉറങ്ങിക്കിടന്ന ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലൻ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ അഞ്ചോടെയാണ് വീട്ടിലുണ്ടായിരുന്ന ഗോപാലൻ്റെ അനുജൻ ഉൾപ്പെടെയുള്ളവർ വിവരമറിയുന്നത്.

Exit mobile version