ഭരണ പരിചയമല്ല ഭരണ മികവിനാധാരം : അഡ്വ.എ.എന്‍. രാജന്‍ ബാബു

ഭരണ പരിചയമല്ല ഭരണ മികവിനാധരമെന്ന് ജെ.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ ബുബു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ആര്‍.ഗൗരിയമ്മ  ആറാം ദിവസം ഇറക്കിയ ഒറ്റ ഓര്‍ഡിനന്‍സ് കൊണ്ട് 28 ലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. കുടിയാന്‍മാരെയും കുടികിടപ്പുകാരെയും ഒഴിപ്പിക്കരുതെന്ന ആ ഓര്‍ഡിനന്‍സ് ഇറക്കുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് പോലും ഭരണത്തില്‍ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. ഇന്ന് പല മന്ത്രിമുരുടെയും പ്രവര്‍ത്തനങ്ങള്‍ പാളുമ്പോള്‍ മുന്‍ പരിചയമില്ലായ്മയാണെന്ന് ന്യായീകരണം വരുന്നു.
ഭാരതം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയായിരുന്നു കെ.ആര്‍ ഗൗരിയമ്മയെന്നും അവര്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍  നല്‍കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടുവെന്നും രാജന്‍ ബാബു പറഞ്ഞു. ആലപ്പുഴ വൈ.എം.സി.എയില്‍ സംഘടിപ്പിച്ച കെ.ആര്‍.ഗൗരിയമ്മയുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ ജെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് ഫ്രൊഫ.എ.വി.താമരാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ അംഗം സുനിത വിനോദ്, സംസ്ഥാന സെക്രട്ടറി ആര്‍.പൊന്നപ്പന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍.ശശീന്ദ്രന്‍, ആക്ടിംഗ് സെക്രട്ടറി എന്‍.കുട്ടികൃഷ്ണന്‍, പിന്നോക്ക വികസന മുന്‍ ഡയക്ടര്‍ വി.ആര്‍.ജോഷി, എസ്.എന്‍.ഡി.പി. കൗണ്‍സിലര്‍ പി.ടി.മന്‍ന്മദന്‍,കെ.പി.എം.എസ് വര്‍ക്കിംഗ് പ്രസിഡന്റ് തുറവൂര്‍ സുരേഷ്, ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍, കെ.വി.എം.എസ് ജനറല്‍ സെക്രട്ടറി എം.എസ്.ബാഹുലേയന്‍, അഖില കേരള വിശ്വകര്‍മ്മസഭ പ്രസിഡന്റ് പി.ആര്‍ ദേവദാസ്, ദളിത് ലീഡേഴ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ എ.ജെ.രാജന്‍, വാണിക-വൈശ്യ സംഘം പ്രസിഡന്റ് കുട്ടപ്പന്‍ ചെട്ടിയാര്‍, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മധു, പത്മശാലിയ വൈസ് പ്രസിഡന്റ് അഡ്വ.സി.ഭാസ്‌കരന്‍, കേരള സ്റ്റേറ്റ് ദളിത് ലീഡേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഐ.കെ രവീന്ദ്രരാജ്, പിന്നോക്ക സമുദായ ഐക്യവേദി മുന്‍കണ്‍വീനര്‍ സി.എന്‍.ബാലന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.  

Exit mobile version