ബ്രസീലിൽ വിമാനം തകർന്ന് 14 മരണം

റിയോ ഡി ജനീറോ : ബ്രസീലിൽ വിമാനം തകർന്ന് 14 മരണം. വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.12യാത്രക്കാരും 2 ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ് അറിയിച്ചു. നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version