ബോറിസ് ജോൺസണ് തിരിച്ചടി; ബ്രിട്ടണിൽ രണ്ട് മന്ത്രിമാർ രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു. ധനകാര്യ മന്ത്രിയും ആരോ​ഗ്യമന്ത്രിയുമാണ് രാജിവച്ചത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കാണ് രാജി സമർപ്പിച്ചത്. ആരോ​ഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. വിവാദങ്ങളുടെ നിഴലിൽ നിൽക്കുന്ന ബോറിസ് ജോൺസണ് മന്ത്രിമാരുടെ രാജി തിരിച്ചടിയാണ്.

Exit mobile version