ബോയിംഗ് സ്റ്റാർലൈനർ പേടകം ഭ്രമണപഥത്തിലെത്തി. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള പേടകമാണ് ഭ്രമണപഥത്തിലെത്തിയത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറുമാണ് ദൗത്യത്തിലുള്ള യാത്രക്കാർ. 58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകൾ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിച്ചു. ഇന്നലെ രാത്രി 8:22 നായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. സാങ്കേതിക തടസങ്ങൾ നേരിട്ടതിനെ തുടർന്ന് രണ്ട് തവണ മാറ്റിവച്ച ദൗത്യം മൂന്നാം ഊഴത്തിലാണ് വിജയകരമായി പൂർത്തിയായത്.
- Home
- News
- World News
- ബോയിംഗ് സ്റ്റാർലൈനർ പേടകം ഭ്രമണപഥത്തിലെത്തി.
ബോയിംഗ് സ്റ്റാർലൈനർ പേടകം ഭ്രമണപഥത്തിലെത്തി.
-
by Infynith - 108
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago