ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

ബ്രസൽസ്‌ : ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കിക്കോഫിന് മുമ്പ് തോക്കുധാരി രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു. കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ബോലെവാർഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്വീഡൻ ജേഴ്‌സി ധരിച്ച രണ്ട് ആളുകൾ മരിച്ചെന്നാണ് ഡച്ച് പത്രമായ ഹെറ്റ് ലാറ്റ്‌സ്‌റ്റെ റിപ്പോർട്ട്‌ ചെയ്‌തത്. ആരാധകരെ ഏകദേശം രണ്ടര മണിക്കൂറോളം സ്റ്റേഡിയത്തിനുള്ളിൽ തടഞ്ഞുനിർത്തി.

Exit mobile version