ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ പേര്‌ വെളിപ്പെടുത്തി; വിജയ്‌ ബാബുവിനെതിരെ വീണ്ടും കേസ്‌

യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ഇരയുടെ പേര്‌ വെളിപ്പെടുത്തിതിന്‌ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും കേസ്‌. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന്‌ പറഞ്ഞ്‌ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വിജയ് ബാബുവിനെതിരെ ഇന്നലെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കോഴിക്കോട്‌ സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത്‌ പൊലീസ്‌ കേസെടുത്തത്.

Exit mobile version