വികസനം മുഖ്യ അജൻഡയായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുന്നതോടെ ആവേശം കൊടിയേറും. എന്തുകൊണ്ട് തൃക്കാക്കരയ്ക്കു മാറ്റം വേണം? തൃക്കാക്കരയുടെ വികസനത്തിന് ഒപ്പം ആരു നിൽക്കുന്നു? എന്നീ എൽഡിഎഫ് ചോദ്യങ്ങൾക്ക് ജനപിന്തുണയേറുന്നതിനിടയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നത്. സ്ഥാനാർഥിയുടെ മികവും സർക്കാറിന്റെ വികസന നേട്ടങ്ങളും ഉയർത്തി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിയ എൽഡിഎഫി ന് മുഖ്യമന്ത്രിയുടെ സന്ദർശനം ഊർജം പകരും. എൽഡിഎഫിന്റെ വികസനരാഷ്ട്രീയത്തെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസും പിന്തുണച്ചതോടെ തെരഞ്ഞെടുപ്പുചിത്രം മാറുകയാണ്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് വോട്ടർമാർക്കിടയിൽ വൻ സ്വീകാര്യതയുണ്ട്. പാവപ്പെട്ട രോഗികൾക്ക് കരുതലും കാവലുമായ ജനകീയ ഡോക്ടർ വോട്ടർമാരുടെ ഹൃദയപക്ഷത്ത് ഇടമുറപ്പിച്ചതോടെ, സ്ഥാനാർഥിത്വം വിവാദമാക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം പൊളിഞ്ഞു. തൃക്കാക്കരയെ കൊച്ചിയുടെ വികസനകേന്ദ്രമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതും മുന്നോട്ടുവയ്ക്കുന്നതുമായ പദ്ധതികൾക്കു പിന്തുണതേടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്.
പ്രചാരണത്തിന് മുഖ്യമന്ത്രി
-
by Infynith - 108
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago