പാകിസ്ഥാനിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനം

ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ടര്‍ബാത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സ്‌റ്റേഡിയത്തിനകത്തുള്ളവര്‍ സുരക്ഷിതരാണെന്ന് പാകിസ്ഥാന്‍ പൊലീസ് വ്യക്തമാക്കി.
സ്‌റ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലും സ്റ്റേഡിയത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. കാബൂളില്‍ നടന്ന ട്വന്റി 20 മത്സരത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഐ.എസ്. ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Exit mobile version