പരശുറാം എക്സ്‌പ്രസും, ജനശതാബ്ദിയും ഇന്നുമുതൽ റദ്ദാക്കി

 കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാ‍ർ. ഇന്നുമുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. 

ഇക്കാരണത്താൽ ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌.  കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. 

Exit mobile version