നിയന്ത്രണം വിട്ട കാര്‍ കടലിൽ പതിച്ചു, ബഹ്റൈനിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം

Bahrain: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങി മരിച്ചു.  ബുധനാഴ്ച വൈകുന്നേരത്തോടെയാണ്​ സിത്രക്ക്​ സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം​ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

പത്തനംതിട്ട , റാന്നി സ്വദേശിയായ ​ശ്രീജിത്​ ഗോപാലകൃഷ്ണൻ  നായര്‍  (42) ആണ്​ മരിച്ചത്​.  സിത്ര കോസ്‌വേക്ക് മുകളിലൂടെയുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് കാര്‍ കടലിൽ പതിയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അരങ്ങേറിയത് തികച്ചും അസാധാരണമായ സംഭവങ്ങളായിരുന്നു…  വെള്ളത്തിനടിയിലായ കാറിൽ നിന്ന് ശ്രീജിത്ത് പുറത്തിറങ്ങുകയും കരയ്ക്ക് നീന്തി രക്ഷപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍,  പിന്നീട് കാറില്‍നിന്നും  വിലപിടിപ്പുള്ള ചില വസ്തുക്കൾ എടുക്കാനായി അദ്ദേഹം തിരികെ നീന്തി. എന്നാൽ, ഇത്തവണ ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല,  തിരമാലകൾക്ക് മുന്നിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നു. 

Exit mobile version