ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഇന്നലെ ഉച്ചയാടെയാണ് മൃതദേഹം കണ്ടെത്തിയത്.  പൂനം (15), മനീഷ (17) എന്നിവരാണ് മരിച്ചത്. അടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുട്ടികളുടെ അമ്മ മായാദേവി പറഞ്ഞു.

Exit mobile version