താൽകാലിക ഇടവേള, പുതിയ ആല്‍ബത്തിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി ബിടിഎസ്

BTS Update: താൽകാലിക ഇടവേളയെടുക്കുകയാണ് എന്ന പ്രഖ്യാപനവുമായി  ജനപ്രിയ കെ- പോപ് ബാന്‍ഡ്  ബിടിഎസ്.  വ്യക്തിഗത പ്രോജക്റ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ തീരുമാനം.  ചൊവ്വാഴ്ച യാണ് ഈ നിര്‍ണ്ണായക തീരുമാനം ബാന്‍ഡ് പ്രഖ്യാപിച്ചത്.  

ബിടിഎസിന്‍റെ സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു പ്രഖ്യാപനം.  ബി.ടി.എസ് അംഗങ്ങൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളെക്കുറിച്ച്  ആരാധകരെ അറിയിയ്ക്കുകയും  ലക്ഷ്യം കൈവരിക്കാന്‍  ബാന്‍ഡിന് ഇടവേള ആവശ്യമാണെന്ന് ആരാധകരോട് വിശദീകരിയ്ക്കുകയും ചെയ്തു.

ഒരു മ്യൂസിക്ക് ബാന്‍ഡെന്ന നിലയിൽ ബിടിഎസ് ലോകം അതിശയിക്കുന്ന മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതായി ബാൻഡിന്‍റെ ലീഡറായ ആർ.എം പറഞ്ഞു. എന്നാൽ, ഈ ഘട്ടത്തില്‍  ബാന്‍ഡിലെ അംഗങ്ങൾ ഓരോരുത്തരും വ്യക്തിഗത കലാകാരന്‍മാരായി ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version