ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. 

ട്രിനിഡാഡ്‌: വെസ്‌റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ നാല് റൺ തോൽവി.  വിൻഡീസ് ഉയർത്തിയ 150 റൺ വിജയലക്ഷ്യം പിന്തുടർന്ന ഹാർദിക് പാണ്ഡ്യക്കും സംഘത്തിനും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺ നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ പത്ത് റൺ വേണ്ടിയിരുന്നു. എന്നാൽ റൊമാരിയോ ഷെപ്പേർഡ് ജയം തടഞ്ഞു. അരങ്ങേറ്റത്തിൽ 39 റണ്ണടിച്ച തിലക് വർമയാണ് ഇന്ത്യയുടെ ടോപ്–സ്–കോറർ. സഞ്ജു സാംസൺ (12) റണ്ണൗട്ടായി. സ്കോർ: വിൻഡീസ് 6–149; ഇന്ത്യ 9–145. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം കളി ഞായറാഴ്–ചയാണ്


Exit mobile version