ചൈനയിൽ വൻ ഭൂചലനം.  

Closeup of a seismograph machine earthquake

ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം.  ഗാൻസു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറ്റിപ്പതിനൊന്നു പേര് മരിച്ചതായിട്ടാണ് റിപ്പോർട്ട്.ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല എന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്കെയിലിൽ 6.2  തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.  ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായി.  പ്രദേശങ്ങളിൽ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുമുണ്ട്.

Exit mobile version