ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം.

വാഷിങ്‌ടൺ : ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘ഇക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നൽകിയതെന്ന് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.  കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ ഫുഡ് ആൻഡ് ഡ്രഗ് അഷ്‌മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്, ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് .

Exit mobile version