ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചെന്നൈ: ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. സേഫ് ലാൻഡിം​ഗിന് അനുയോജ്യമായ മേഖലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാൻ – 3ലെ ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറയാണ് (എൽഎച്ച്ഡിഎസി) പുതിയ ചിത്രങ്ങൾ പകർത്തിയത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് (SAC) ക്യാമറ വികസിപ്പിച്ചത്.  “ചന്ദ്രയാൻ-3 മിഷൻ: ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്‌ഡൻസ് ക്യാമറ (LHDAC) പകർത്തിയ ചന്ദ്രന്റെ വിദൂര പ്രദേശത്തിന്റെ ചിത്രങ്ങൾ ഇതാ. പാറകളോ ആഴത്തിലുള്ള ​ഗർത്തങ്ങളോ ഇല്ല. സേഫ് ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ഈ ക്യാമറ എസ്എസിയിൽ ഐഎസ്ആർഒ വികസിപ്പിച്ചെടുത്തതാണ്”. ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.

Exit mobile version