ഗോതബായ രജപക്‌സെ ലങ്കയിൽ മടങ്ങിയെത്തി

Sri Lanka flag waving cloudy sky background realistic 3d illustration

നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യത്ത് മടങ്ങിയെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയപ്രക്ഷോഭത്തിൽ അടിതെറ്റി പദവി രാജിവച്ച ഗോതബായ ജൂലെെയിലാണ് രാജ്യംവിട്ടത്. താൽക്കാലിക വിസയിൽ തായ്‌ലൻഡിൽ താമസിച്ചിരുന്ന രജപക്‌സെ സിംഗപ്പുർ വഴിയാണ് ലങ്കയിലെത്തിയത്. ചില മന്ത്രിമാർ വിമാനത്താവളത്തിലെത്തി രജപക്‌സെയുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏപ്രിലോടെയാണ് പ്രക്ഷോഭം  തുടങ്ങിയത്.

Exit mobile version