ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. തിങ്കളാഴ്ച യുഎൻ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ 14 അംഗരാജ്യങ്ങളാണ് വോട്ടുചെയ്തത്. ആരും എതിരായി വോട്ട് ചെയ്തിരുന്നില്ല. ഇസ്രായേൽ ഈ നിർദേശം അംഗീകരിച്ചതായി യുഎസ് അറിയിച്ചു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. ഇതിനു മുമ്പ് ഗാസവിഷയത്തിൽ കൊണ്ടുവന്ന ഒമ്പത് വെടിനിർത്തൽ പ്രമേയങ്ങളാണ് പരാജയപ്പെട്ടത്. അതിൽ മൂന്നെണ്ണം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോൾ ഇതുവരെ 15,500 ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേൽ ആക്രമണത്തിൽ മരിച്ചത്.
- Home
- News
- World News
- ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി
ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago