ഗ​ഗൻയാൻ പദ്ധതിയിലെ ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

തിരുവനന്തപുരം:  ഗ​ഗൻയാൻ ദൗത്യസംഘത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തലവൻ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 1999 മുതൽ വ്യാമ സേനയുടെ ഭാഗമാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. നിലവിൽ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള പ്രശാന്ത് , പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണൻ്റെയും മകനാണ് .

ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ഇവരിൽ മൂന്ന് പേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവർ മൂന്നുപേരുടെയും പരിശീലനം പൂർത്തിയായി.

Exit mobile version