ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു.

ന്യൂ ഡൽഹി : ഖലിസ്ഥാനി സംഘടനയായ ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയുമായി വ്യാപാര ബന്ധം നിർത്തിവെച്ച കാനഡ ഇപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരുടെ പങ്ക് എന്താണെന്ന് കാനേഡിയൻ സുരക്ഷ ഏജൻസികൾ അന്വേഷിക്കുമെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കാനഡ ഉയർത്തിയിരിക്കുന്ന ആരോപണം വീണ്ടും ഇന്ത്യ-കാനഡ ബന്ധത്തെ വഷളാക്കിയേക്കും.

Exit mobile version