കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. 

കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. വാക്സിനെടുത്തവരിൽ പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണിത്.  ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.  

വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്

ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച്, വാക്സിൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം മെയ് 5 ന് എടുത്തിരുന്നു, ഇത് മെയ് 7 മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, യൂറോപ്പിനുള്ളിലെ വാക്സിനിനുള്ള മാർക്കറ്റിംഗ് അംഗീകാരവും കമ്പനി ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.

50ലധികം കേസുകളാണ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഷീൽഡ് എന്ന കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആസ്ട്രസെനെക്ക കോടതി പേപ്പറുകളിൽ സമ്മതിച്ചിട്ടുണ്ട്. കോവിഷീൽഡ് സൃഷ്ടിച്ചത് ആസ്ട്രസെനെക്കയാണ്.

രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്. ഇത് ഹൃദയാഘാത സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. ഈ വാക്സിനുകൾ ലോകമെമ്പാടും നിരവധി മരണങ്ങൾക്ക് കാരണമായതായി ആരോപിക്കപ്പെടുന്നു. വാക്‌സിൻ കുത്തിവച്ച ശേഷം തൻ്റെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും അനുഭവിക്കുകയും ജീവൻ അപകടപ്പെടുത്തുന്ന മസ്തിഷ്ക വൈകല്യം സംഭവിക്കുകയും ചെയ്തുവെന്ന് ജാമി സ്കോട്ട് എന്നയാൾ ആസ്ട്രസെനെക്കയ്‌ക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വരുന്നത്. 

കോവിഷീൽഡുമായി ബന്ധപ്പെട്ട അപൂർവ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. വാദം കേൾക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹർജി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വീകരിച്ചു.

Exit mobile version