കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ. 

കോട്ടയം: കോട്ടയം കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഹോട്ടലിന്‍റെ സഹ ഉടമയായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് പോലീസിന്‍റെ പിടിയിലായത്. ഈ മാസം 15 നാണ് ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊന്നത്.

ഹോട്ടലിന്‍റെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ അടുപ്പത്തിലായിരുന്നു. ഇതെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെ കൊല്ലാൻ തീരുമാനിച്ചതും അത് നടപ്പാക്കിയതുമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 

Exit mobile version