കുവൈറ്റിൽ വ്യാഴാഴ്ച മുതൽ കെഫാക് ഫുട്ബോൾ മാമാങ്കം

കുവൈറ്റ് സിറ്റി : കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ‘കെഫാക് ‘ അൽ അൻസാരി എക്സ്ചേഞ്ച് ഇന്റർ കോണ്ടിനെന്റൽ  & ലോകകപ്പ് ഫാൻസ്‌ ഫുട്ബാൾ ടൂർണ്ണമെന്റ് കൾ മെട്രോ മെഡിക്കൽ കെയറുമായി  സഹകരിച്ച്‌  ജൂലായ് 14,15 ,22 എന്നീ തിയ്യതികളിൽ നടക്കും .  ജൂലായ് 14 , 15 (വ്യാഴം , വെള്ളി ) തിയ്യതികളിൽ ഏട്ട് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ്സ് സറ്റേഡിയത്തിൽ വെച്ച് നടക്കും.  ടൂർണ്ണമെന്റിൽ , ഇന്ത്യ  , കുവൈത്ത് , ബംഗ്ളാദേശ് , ഘാന , കെനിയ , മാലി , ഐവറി കോസ്റ്റ് ഈജിപത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും . ഖത്തർ ലോകകപ്പ് ഫുട്ബോൾ ഉത്സവങ്ങളോട് അനുബന്ധിച്ച്  വേൾഡ് കപ്പ്‌ ഫാൻസ്‌ കെഫാക് ടൂർണമെന്റ് ജൂലായ് 22 നാണ് നടക്കുന്നത് . ഫാൻസ്‌ ടൂര്ണമെൻറ്റിൽ കെഫാക്കിലെ പ്രഗൽഭരായ താരങ്ങൾ വിവിധരാജ്യങ്ങളുടെ  ഫാൻസ്‌ ടീമുകൾക്ക് വേണ്ടി ജേഴ്സിയണിയും . അർജന്റീന , ബ്രസീൽ , ജർമ്മനി , ഹോളണ്ട് , ഖത്തർ , സെനഗൽ , ബെൽജിയം , പോർട്ടുഗൽ , ഇംഗ്ലണ്ട് , ഫ്രാൻസ് എന്നി ടീമുകളുടെ ഫാൻസ്‌ ടീമുകൾ പങ്കെടുക്കും. 

സാൽമിയ മെട്രോ സെന്ററിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ടൂർണമെന്റിന്റെ സ്‌പോൺസർമാരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്  ചെയർമാൻ മുസ്തഫ ഹംസ , അൽ അൻസാരി എക്സ്ചേഞ് ബിസിനെസ്സ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത് കെഫാക് പ്രസിഡന്റ് ബിജു ജോണി , ജനറൽ സെക്രട്ടറി വീ എസ് നജീബ് , അസിസ്റ്റന്റ് ട്രഷറർ മൻസൂർ ടൂർണ്ണമെന്റ് കോർഡിനേറ്റർ അബ്ബാസ് കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ജെസ്‌വിൻ , സഹീർ ആലക്കൽ , ബിജു , സുമേഷ് , നാസർ എന്നിവർക്ക് പുറമെ  ഇന്റർ കോണ്ടിനെന്റൽ – വേൾഡ് കപ്പ് ഫാൻസ്‌  ടൂർണ്ണമെന്റിൽ  വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാരും കുവൈത്തിലെ മാധ്യമ പ്രവർത്തകരും സംബന്ധിച്ചു .

Exit mobile version