കീവിൽ സ്‌ഫോടനം

യുഎൻ സെക്രട്ടറി ജനറലിന്റെ സന്ദർശനത്തിനിടെ കീവിൽ സ്‌ഫോടനം നടത്തിയ റഷ്യ ഐക്യരാഷ്‌ട്ര സംഘടനയെ അപമാനിച്ചെന്ന് ഉക്രയ്‌ൻ. കീവിൽ പാർപ്പിട സമുച്ചയത്തിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തുപേർക്ക്‌ പരിക്കേറ്റു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വ്‌ലോദിമിർ സെലൻസ്‌കിയും കൂടിക്കാഴ്‌ച നടക്കുന്നതിനിടയിലാണ്‌ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്‌ഫോടനമുണ്ടായത്‌. നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള മരിയൂപോളിൽ  കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്ന കാര്യമാണ്‌ ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്‌. 

Exit mobile version