കന്നട നടി ചേതന രാജ്‌ മരിച്ചു

കൊഴുപ്പ്‌ കുറയ്‌ക്കാനുള്ള സർജറിക്ക്‌ പിന്നാലെ കന്നട നടിയും മോഡലുമായ ചേതന രാജ്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറി നടത്തിയ കോസ്‌മറ്റിക്‌ ക്ലിനികിനെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്‌ചയാണ്‌ ചേതനയെ കോസ്‌മറ്റിക്‌ ക്ലിനികിൽനിന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സർജറിയുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന്‌ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ റിപ്പോർട്ട്‌.

Exit mobile version