ഓസ്ട്രേലിയയ്ക്ക് ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം

അഹമ്മദബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം. ആറ് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ തകർത്തത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് ഓവർ ബാക്കി നിൽക്കവെ മറികടക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറിയുടെ മികവിലാണ് ഓസീസിന്റെ ആറാം ഏകദിന കിരീട നേട്ടം.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ പ്രകടനത്തിൽ വിലങ് തടിയായി. സ്‌റ്റാർക്കും ഹാസെൽവുഡും കടുത്ത പരീക്ഷണമാണ്‌ തുടക്കത്തിൽ നൽകിയത്‌. എന്നാൽ, രോഹിത്‌ പതിവുപ്രകടനം പുറത്തെടുത്തു. മൂന്ന്‌ സിക്‌സറും നാല് ഫോറും ഉൾപ്പെടെ മികച്ചുകളിച്ച ക്യാപ്‌റ്റനെ ഗ്ലെൻ മാക്‌സ്‌വെലിന്റെ പന്തിൽ ഹെഡ്‌ അതിമനോഹര ക്യാച്ചെടുത്ത്‌ പുറത്താക്കുകയായിരുന്നു. നാല്‌ റണ്ണെടുത്ത ശുഭ്‌മാൻ ഗില്ലിനെ സ്‌റ്റാർക്കിന്റെ ഷോട്ട്‌ പിച്ച്‌ പന്ത്‌ വീഴ്‌ത്തി. ശ്രേയസ്‌ അയ്യർക്ക്‌ (4) കമ്മിൻസിന്റെ പന്തിന്റെ ഗതി മനസ്സിലായില്ല.

ഇന്ത്യ
രോഹിത്‌ സി ഹെഡ്‌ ബി മാക്‌സ്‌വെൽ 47, ഗിൽ സി സാമ്പ ബി സ്റ്റാർക്‌ 4, കോഹ്‌ലി ബി കമ്മിൻസ്‌ 54, ശ്രേയസ്‌ സി ഇൻഗ്ലിസ്‌ ബി കമ്മിൻസ്‌ 4, രാഹുൽ സി ഇൻഗ്ലിസ്‌ ബി സ്റ്റാർക്‌ 66, ജഡേജ സി ഇൻഗ്ലിസ്‌ ബി ഹാസെൽവുഡ്‌ 9, സൂര്യകുമാർ സി ഇൻഗ്ലിസ്‌ ബി ഹാസെൽവുഡ്‌ 18, ഷമി സി ഇൻഗ്ലിസ്‌ ബി സ്റ്റാർക്‌ 6, ബുമ്ര എൽബിഡബ്ല്യു ബി സാമ്പ 1, കുൽദീപ്‌ റൺഔട്ട്‌ 10, സിറാജ്‌ 9.
എക്‌സ്‌ട്രാസ്‌ 12. ആകെ 240/10 (50 ഓവർ).
ബൗളിങ്‌:സ്റ്റാർക്‌ 10–-0–-55–-3, ഹാസെൽവുഡ്‌ 10–-0–-60–-2, മാക്‌സ്‌വെൽ 6–-0–-35–-1, കമ്മിൻസ്‌ 10–-0–-34–-2, സാമ്പ 10–-0–-44–-1, മിച്ചെൽ മാർഷ്‌ 2–-0–-5–-0, ഹെഡ്‌ 2–-0–-4–-0.  

ഓസ്‌ട്രേലിയ
വാർണർ സി കോഹ്‌ലി ബി ഷമി 7, ഹെഡ്‌ സി ഗിൽ ബി സിറാജ്‌ 137, മാർഷ്‌ സി രാഹുൽ ബി ബുമ്ര 15, സ്‌മിത്ത്‌ എൽബിഡബ്ല്യു ബുമ്ര 4, ലബുഷെയ്‌ൻ 58, മാക്‌സ്‌വെൽ 2.
എക്‌സ്‌ട്രാസ്‌ 18. ആകെ 241/4 (43 ഓവർ).
ബൗളിങ്‌:ബുമ്ര 9–-2–-43–-2, ഷമി 7–-1–-47–-1, ജഡേജ 10–-0–-43–-0, കുൽദീപ്‌ 10–-0–-56–-0, സിറാജ്‌ 7–-0–-45–-1.

Exit mobile version