ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ രാജസ്ഥാന് ഇന്ന് ജയിക്കണം. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ.

Exit mobile version