ഉത്തരകൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചു

ഉത്തരകൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചു. ലോക വ്യാപകമായി കോവിഡ്19 നാശം വിതച്ച് തുടങ്ങി, രണ്ടുവർഷം കഴിഞ്ഞതിന് ശേഷമാണ് ഉത്തരകൊറിയയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ പ്യോങ്‌യാംഗിൽ പനി ബാധിച്ചവരിൽ നിന്ന്, ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒമിക്രോൺ വേരിയൻ്റാണ് ഇയാൾക്ക് ബാധിച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Exit mobile version