ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. 

ടെഹ്റാൻ: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിന് പകരം കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി . ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാ​ഗ്രത നിർദേശം നൽകി. ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഫോം നൽകിയിട്ടുണ്ട്.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Exit mobile version