ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
റഷ്യയുടെ ഉക്രൈൻ അധിനിവേശമടക്കം പല പ്രധാനപ്പെട്ട സംഭവങ്ങളും ഇരുവർക്കുമിടയിൽ ചർച്ചാവിഷയമായി. ഉക്രൈനിൽ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി നിർത്തലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും, അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി സഹകരിച്ച് വേണ്ട നടപടികൾ എടുക്കുമെന്നും ചർച്ചയിൽ ധാരണയായി.