ഇന്ന് ലോക ജനസംഖ്യാദിനം : സ്ത്രീകൾക്ക് ശരിയായ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കാനും ലിംഗ അസമത്വം കുറയ്ക്കാനും ആവശ്യപ്പെടുന്നു ഈ ദിനം

8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് – അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക” എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിന്റെ സന്ദേശം. 1990 ജൂലൈ 11 ന് 90-ലധികം രാജ്യങ്ങളിൽ ആദ്യമായി ഈ ദിനം ആചരിച്ചു. സ്ത്രീകൾക്ക് ശരിയായ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കാനും ലിംഗ അസമത്വം കുറയ്ക്കാനും ആവശ്യപ്പെടുന്നു ഈ ദിനം. 2050-ൽ ജനസംഖ്യ 9.7 ബില്യണിലെത്താനും 2100-ഓടെ 11 ബില്യണായി ഉയരാനും സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.

Exit mobile version