ഇന്ത്യയിൽ തന്നെയാണ്, പക്ഷെ ലക്ഷദ്വീപിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക പെർമിറ്റ് വേണം;എങ്ങനെ ലക്ഷദ്വീപിലേക്ക് പോകാൻ സാധിക്കും?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം ദ്വീപും ദ്വീപിന്റെ ടൂറിസം മേഖലയും വലിയ തോതിലാണ് ശ്രദ്ധേയമായിരിക്കുന്നത്. കടലിന്റെ മനോഹാരിതയിൽ ലയിച്ച് ഇരിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി ലക്ഷദ്വീപ് ടൂറിസത്തെ ലോകത്ത് മുന്നിൽ ഒന്നും കൂടി തുറന്ന് കാട്ടുകയായിരുന്നു.

നരേന്ദ്ര മോദിയെ മാലിദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം കൂട്ടത്തോടെയാണ് അവിടേക്കുള്ള യാത്ര അവസാനിപ്പിച്ചത്. അതിന് പിന്നാലെ ലക്ഷദ്വീപിന്റെ ഭംഗിയും അവിടേക്കുള്ള ടൂറിസവും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

എന്ന് പറഞ്ഞുകൊണ്ട് ലക്ഷദ്വീപിലേക്ക് അങ്ങനെ കയറി ചെല്ലാൻ സാധിക്കില്ല. ദ്വീപ് നിവാസികൾ അല്ലാത്തവർക്ക് ലക്ഷദ്വീപിലേക്ക് പ്രവേശിക്കുന്നതിന് ചില നിയന്ത്രണങ്ങൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിട്ടുണ്ട്. അതിപ്പോൾ ഒരു ഇന്ത്യക്കാരാനാണെങ്കിൽ പോലും കപ്പൽ അല്ലെങ്കിൽ വിമാനം മാർഗം ദ്വീപിലേക്ക് ചെന്നാൽ പ്രവേശനം നിഷേധിക്കും.

ലക്ഷദ്വീപിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടം കൊച്ചിയാണ്. ദ്വീപിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ്, ക്ലിയറൻസ് സർട്ടിഫിക്കേറ്റ് തുടങ്ങിയവ എല്ലാ കൊച്ചി വിലിംങ്ടൺ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് ഓഫീസിൽ നിന്നും സ്വന്തമാക്കണം. ഓൺലൈനിലൂടെ ഈ സേവനം ലഭ്യമാണ്.

ദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു സഞ്ചാരിക്ക് പ്രധാനമായി വേണ്ടത് പ്രവേശന അനുമതിയാണ് (എൻട്രി പെർമിറ്റ്). ഇതിനായി ആദ്യം പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് സ്വന്തമാക്കണം. ക്ലിയറൻസ് സർട്ടിഫിക്കേറ്റിനായി സഞ്ചാരി തന്റെ പ്രദേശിക പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടതാണ്. ഇതിനുള്ള അപ്ലിക്കേഷൻ ഫോറം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് ഓഫീസിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ക്ലിയറൻസ് സർട്ടിഫിക്കേറ്റിനായി ഫോറവും ഒരു തിരിച്ചറിയൽ രേഖയും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും സമർപ്പിക്കണം. 

ഇവയെല്ലാം ചേർത്ത് പ്രവേശനം അനുമതിയുടെ ഫോറം പൂരിപ്പിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് ഓഫീസിൽ സമർപ്പിക്കണം. എൻട്രി ഫോറവും ഓൺലൈനിൽ ലഭ്യമാണ്. തുടർന്ന് അപേക്ഷ ഫീസ് 50 നൽകേണ്ടതാണ്. നേരിട്ട് പോയി സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെ ഇ-പെർമിറ്റ് സ്വന്തമാക്കാൻ സാധിക്കും. ഇതിനായി https://epermit.utl.gov.in/ എന്ന വെബ്സൈറ്റിലൂടെ സാധ്യമാണ്. വിദേശികളായ യാത്രികർ നിർബന്ധമായും പാസ്പോർട്ട് കൈയ്യിൽ കരുതേണ്ടതാണ്. ഒരു കാര്യം പെർമിറ്റ് ലഭിച്ചാൽ ലക്ഷദ്വീപിന്റെ എവിടെ വേണമെങ്കിലും സന്ദർശിക്കാം എന്ന് കരുതേണ്ട. ലക്കാദ്വീപ്, മിനിക്കോയി, അമിൻദ്വീ എന്ന ദ്വീപകളിൽ സഞ്ചാരികളായിവർക്ക് പ്രവേശനമില്ല. 

രണ്ട് മാർഗമാണ് ലക്ഷദ്വീപിലേക്ക് എത്തി ചേരാൻ സാധിക്കുന്നത്. ഒന്ന് കപ്പിലിലൂടെ കടൽ മാർഗവും രണ്ടാമത് വിമാനത്തിലൂടെ. ലക്ഷദ്വീപ് ടൂറിസം നൽകുന്ന വിവരം അനുസരിച്ച് ഏഴ് കപ്പൽ സർവീസാണ് കൊച്ചിയിൽ നിന്നും ദ്വീപിലേക്കുള്ളത്. ഏകദേശം 14-18 മണിക്കൂർ ദൈർഘ്യമാണ് വേണം ദ്വീപിലേക്കെത്തി ചേരാൻ വേണ്ടത്. ഏറ്റവും വേഗത്തിൽ എത്തി ചേരാൻ സാധിക്കുന്നത് വിമാന സർവീസാണ്. കൊച്ചിയിൽ നിന്നും അഗത്തിയിലേക്കൻ എയർ ഇന്ത്യയുടെ ചെറുവിമാന സർവീസുണ്ട്. 1.30 മണിക്കൂറാണ് ദൈർഘ്യം. അഗത്തിയിൽ നിന്നും മറ്റ് ദ്വീപുകളിലേക്ക് സ്പീഡ് ബോട്ട് സർവീസും ലഭ്യമാണ്. കടലിന് ചുറ്റി പറ്റിയുള്ള ടൂറിസമാണ് ലക്ഷദ്വീപിലുള്ളത്. റിസോർട്ടും അതുപോലെ ഹോം സ്റ്റേകളും ദ്വീപിൽ തമാസിക്കാൻ ലഭ്യമാണ്.

Exit mobile version