ആദ്യ ഹജ്ജ് സംഘം ഇന്ന് നെടുമ്പാശേരിയിൽനിന്ന്‌ പുറപ്പെട്ടു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജജ് കർമ്മത്തിനു പുറപ്പെടുന്ന ആദ്യ സംഘം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും  യാത്രയായി. ശനിയാഴ്‌ച രാവിലെ 08.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ത്ഥാടകരാണ് യാത്രയായത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത് ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ്  സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

Exit mobile version