ആദ്യ ക്യാൻസർ ജീൻതെറാപ്പി ചികിത്സാപദ്ധതി ; രാഷ്ട്രപതി രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തിന് സമർപ്പിച്ചു

മുംബൈ: കഴിഞ്ഞ ദിവസം ബോംബെ ഐഐടിയിൽ നടന്ന ചടങ്ങിലാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു , ക്യാൻസർ കോശങ്ങളെ ആക്രമിക്കാൻ രോഗിയുടെ ടി സെല്ലുകളെ സജ്ജമാക്കുന്ന രാജ്യത്തെ ആദ്യ അർബുദ ജീൻതെറാപ്പി ചികിത്സാ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. 

CAR-T സെൽ തെറാപ്പി’ എന്ന് പേരിട്ടിരിക്കുന്ന ഈ തെറാപ്പി ഇന്ത്യയിലെ ആദ്യത്തെ ജീൻതെറാപ്പിയുടെ തുടക്കമാണെന്നും ഇത് അർബുദത്തിനെതിരായ പോരാട്ടത്തിലെ ഒരു പ്രധാന വഴിത്തിരിവാണെന്നും. ക്യാൻസറിന് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനാവുമെന്നത് അർബുദ രോഗബാധിതർക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. അർബുദത്തിനെതിരായ പോരാട്ടത്തിൽ മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണിതെന്ന് ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു. ടി സെല്ലുകൾ മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ നിർണ്ണായക സ്ഥാനമുള്ള ശ്വേത രക്താണുക്കളാണ്.  ഈ ചികിത്സാ രീതിയിലൂടെ അർബുദ രോഗം ബാധിച്ച കോശങ്ങളെ ആക്രമിക്കാൻ ടി സെല്ലുകളെ പ്രാപ്തമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.  ഇത് ഐഐടി ബോംബെയും ടാറ്റ മെമ്മോറിയൽ സെൻ്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ജീൻ അധിഷ്‌ഠിത തെറാപ്പിയാണ്. ഈ ചികിത്സയിലൂടെ വിവിധ തരം അർബുദങ്ങൾ ഭേദമാക്കാൻ സഹായിക്കും. 

Exit mobile version