അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് പായൽ കുളങ്ങര ക്ഷേത്രത്തിനു വടക്കുവശം  പുലർച്ചെ 5 ഓടെയായിരുന്നു അപകടം.തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ (37), മകൻ അമ്പാടി (12), ഉഴമലക്കൽ സ്വദേശി പരുത്തിക്കുഴി സ്വദേശി ഷൈജു (34), ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ ഉൾപ്പടെയുള്ളവരാണ് മരിച്ചത്.

Exit mobile version