അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ അറസ്‌റ്റ്‌ ചെയ്ത്‌ വിട്ടയച്ചു.

FILE PHOTO: Former U.S. president Donald Trump speaks to an audience at the "American Freedom Tour" event in Memphis, Tennessee, U.S., June 18, 2022. REUTERS/Karen Pulfer Focht/File Photo

വാഷിങ്‌ടൺ
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതിയിൽ ഹാജരായ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ അറസ്‌റ്റ്‌ ചെയ്ത്‌ വിട്ടയച്ചു. വാഷിങ്‌ടൺ ഡിസിയിലെ കോടതിയിൽ ഹാജരായ ട്രംപിനുമേൽ ഗൂഢാലോചന, കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തുക, പൗരാവകാശങ്ങൾ ലംഘിക്കുക തുടങ്ങി നാല്‌ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ട്രംപ്‌ കുറ്റങ്ങളെല്ലാം നിഷേധിച്ചു. നാലുമാസത്തിനുള്ളിൽ മൂന്നാം തവണയാണ്‌ ക്രിമിനൽ കേസിൽ ട്രംപ്‌ കോടതിയിൽ ഹാജരാകുന്നത്‌. 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന്‌ ആരോപിച്ച്‌ ട്രംപ്‌ വ്യാപകപ്രചാരണം നടത്തിയിരുന്നു. ട്രംപ്‌ അനുകൂലികൾ 2021 ജനുവരി ആറിനാണ്‌ ക്യാപിറ്റോൾ ആക്രമിച്ചത്‌. തെര‍ഞ്ഞെടുപ്പു ഫലത്തിൽ മാറ്റം വരുത്താൻ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തിയതായും കുറ്റപത്രത്തിലുണ്ട്‌. 28ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

Exit mobile version