അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. അതേസമയം കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല.

Exit mobile version